പാലക്കാട് ബിജെപിയില്‍ കടുത്ത വിഭാഗീയത; തദ്ദേശ തെരഞ്ഞെടുപ്പിൽ എതിർ ഗ്രൂപ്പിനെ വെട്ടാൻ സി. കൃഷ്ണകുമാർ വിഭാഗം

നഗരസഭ ചെയർപേഴ്സൺ , വൈസ് ചെയർമാൻ എന്നിവരെ ഒഴിവാക്കി പി.ടി ഉഷയെക്കൊണ്ട് രണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്യിപ്പിച്ചു.

New Update
1001347348

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ ബിജെപിയിൽ കടുത്ത വിഭാഗീയത.

Advertisment

 പാലക്കാട് നഗരസഭയിൽ പിടിമുറുക്കാൻ സി കൃഷ്ണകുമാർ വിഭാഗം പ്രവർത്തനങ്ങൾ തുടങ്ങി.

നഗരസഭ ചെയർപേഴ്സൺ , വൈസ് ചെയർമാൻ എന്നിവരെ ഒഴിവാക്കി പി.ടി ഉഷയെക്കൊണ്ട് രണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്യിപ്പിച്ചു.

കൃഷ്ണകുമാർ വിഭാഗത്തിനെതിരെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന പ്രസിഡൻ്റിന് പരാതി നൽകി.

പാലക്കാട് നഗരസഭയിലെ കൊപ്പം വാർഡിലെ ബയോമെഡിക്കൽ ലാബിൻ്റെ ഉദ്ഘാടന പോസ്റ്ററില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാറും , ഭാര്യയും വാർഡ് കൗൺസിലറുമായ മിനി കൃഷ്ണകുമാറിൻ്റെയും ഫോട്ടോ കാണാം. നഗരസഭയുടെ സ്ഥാപനമായിട്ടും പരിപാടിയിലേക്ക് നഗരസഭ അധ്യക്ഷ പ്രമീള ശശധരൻ ,വൈസ് ചെയർമാനും ബി ജെ പി സംസ്ഥാന ട്രഷററുമായ ഇ .കൃഷ്ണദാസ് എന്നിവരെ പരിപാടിക്ക് ക്ഷണിച്ചതു പോലുമില്ല.

ചെട്ടിതെരുവ് വാർഡിലെ വിജയലക്ഷ്മി എന്ന കൗൺസിലറുടെ വാർഡിലെ അങ്കണവാടി ഉദ്ഘാടനം ചെയ്തതും രാജ്യസഭ എംപി പി. ടി ഉഷതന്നെ .

സി. കൃഷ്ണകുമാറും , അദ്ദേഹത്തിൻ്റെ ഗ്രൂപ്പിലുള്ളവരും നിറഞ്ഞുനിന്നു. നഗരസഭ ചെയർപേഴ്സൺ , വൈസ് ചെയർമാൻ , സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാർ എന്നിവരെ പൂർണ്ണമായും ഒഴിവാക്കി.

 നഗരസഭയുടെ പരിപാടികളിൽ നിന്നും നഗരസഭ ഭരിക്കുന്നവരെ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന് നഗരസഭ അധ്യക്ഷ പരാതി നൽകി.

ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കം പരിപാടിയിൽ പങ്കെടുത്തു.

Advertisment