/sathyam/media/media_files/2025/01/18/LvwJakZmBS401dzY0Gpa.jpg)
പാലക്കാട്: കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം കൂട്ടി വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക എതിര്‍പ്പുകള്‍ ഉയരാമെന്നും എന്നാലത് പരിഗണിച്ചാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്ന എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.
മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം അതിനെ കാണാന്‍. ഇന്‍ഡസ്ട്രി എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്.
നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ടും ചില യാഥാസ്ഥിതികത്വവും മൂലമൊക്കെ ഇതിനെ ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ കാണുന്നതിന് ചില തടസങ്ങള്‍ നിലനില്‍ക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us