/sathyam/media/media_files/2025/10/25/black-money-seased-palakkad-3-2025-10-25-17-50-43.jpg)
പാലക്കാട്: അനധികൃതമായി പണം കടത്തൽ, പാലക്കാട് രണ്ട് പേര്‍ പിടിയിൽ. കാണിക്കമാത സ്കൂളിൻ്റെ പരിസരത്ത് നിന്നും രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ഓട്ടോറിക്ഷയിൽ കടത്തിയ നൂറണി സ്വദേശിയായ കൃഷ്ണൻ (55), മുനവറ നഗർ നൂറണി സ്വദേശി ഹാരിസ് (40) എന്നിവരെയാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്ത്.
പിടികൂടിയ പണം പാലക്കാട് നിന്നും ഒറ്റപ്പാലത്തേക്ക് കടത്തുകയാണെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ പോലീസിനോട് പറഞ്ഞത്. പണത്തിൻ്റെ ഉറവിടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
/filters:format(webp)/sathyam/media/media_files/2025/10/25/black-money-seased-palakkad-4-2025-10-25-17-50-54.jpg)
പാലക്കാട് എ എസ് പി രാജേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ. എസ്, എസ് ഐ മാരായ സുനിൽ എം, ശിവകുമാർ, എഎസ്ഐ നവോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, രാജീദ് .ആർ, വിനോദ്, അനിൽകുമാർ, ജിതിൽ, റെനിൻ ചന്ദ്രൻ, ഷാലു. കെ എസ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us