രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവം: പ്രമീള ശശിധരനോട് വിശദീകരണം തേടി ബിജെപി സംസ്ഥാന നേതൃത്വം. വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്

പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തർത്തുവെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

New Update
1001358645

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം.

Advertisment

 പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം.

സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തിയുണ്ട്.

പ്രമീള ശശിധരനെതിരെ സി. കൃഷ്ണകുമാർ പക്ഷം നടപടിയാവശ്യപ്പെട്ടിട്ടുണ്ട്.

 പാലക്കാട് നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്നും പ്രമീള ശശിധരൻ രാജിവയ്ക്കണമെന്ന് കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു.

ജില്ലാ കോർ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തർത്തുവെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

 രാഹുലിനെതിരെ സമരം ചെയ്ത് കേസിൽ പ്രതികളായ പ്രവർത്തകരോട് എന്ത് മറുപടി പറയുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ചോദിച്ചു.

Advertisment