/sathyam/media/media_files/2025/11/01/1001372637-2025-11-01-10-49-09.webp)
പാലക്കാട്. കൊയ്ത്തു കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാനാവശ്യമായ നടപടി സ്വീകരിക്കാത്തത് കാർഷിക മേഖലയിൽ ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി കെ ശ്രീകണ്ഠൻ എംപി.
കാലാവസ്ഥ വ്യതിയാനങ്ങളെയും വന്യമൃഗ ശല്യങ്ങളെയും അതിജീവിച്ച് നെല്ല് ഉത്പാദിപ്പിച്ച കർഷകർ കടക്കണിയിൽ പെട്ട് കടുത്ത പ്രതിസന്ധിയിലാണ്.
കഠിനപ്രയത്നം കൊണ്ട് ഉൽപ്പാദിപ്പിച്ച നെല്ല് പാടത്തും മഴയെത്തും കിടന്നു നശിച്ചു പോകുന്നത് കണ്ടു ആയിരക്കണക്കിന് കർഷകർ മനോവേദനയിലാണ്.
ഇത്രയും നിരുത്തരവാദപരമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിച്ച കാലഘട്ടമില്ല.
നെല്ല് കർഷകർ കാർഷിക മേഖലയിൽ നിന്നും വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്.
കൃഷിപ്പണി കർഷകന്റെ അന്നം മുട്ടിച്ചു കൊണ്ടിരിക്കുന്നു. ഈ ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് മില്ലുടമകളുടെ അടിയന്തിര യോഗം വിളിച്ചു നെല്ല് എടുക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും അല്ലെങ്കിൽ ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്നും വി കെ ശ്രീകണ്ഠൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us