പാലക്കാട് കിടപ്പുരോ​ഗിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു

നായയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും.  

New Update
stray dogs in kottayam town

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ കടിയേറ്റ് കിടപ്പുരോ​ഗിക്ക് ​ഗുരുതരമായ പരിക്ക്. വടക്കഞ്ചേരി പുളിയമ്പറമ്പ് വിശാലം(55)നാണ് പരിക്കേറ്റത്.

Advertisment

കിടപ്പുരോ​ഗിയായ വിശാലം വീടിന്റെ മുമ്പിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്ത് നിന്ന് ഓടിയെത്തിയ നായ കയ്യിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ കൈക്ക് ​ഗുരുതരമായ പരിക്കേറ്റു. ഇവരെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. വിശാലത്തിനെ പരിക്കേൽപിച്ച നായ പ്രദേശത്തെ മറ്റ് പലരെയും കടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കി.


നായയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും.  

Advertisment