പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി വീണ്ടും കോൺഗ്രസിൽ

നഗരസഭാ ചെയർപേഴ്‌സണായ ഷാജി വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് വീണ്ടും തിരിച്ച് കോൺഗ്രസിലേക്ക് വരുന്നത്.

New Update
1001385410

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി.പി ഷാജിയും ഇരുന്നോറോളം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.

Advertisment

കെപിസിസി ആസ്ഥാനത്ത് സണ്ണി ജോസഫ് അംഗത്വം നൽകി സ്വീകരിച്ചു.

 പ്രദേശിക പ്രശ്നങ്ങളെ തുടർന്നാണ് ടി.പി ഷാജി കോൺഗ്രസിൽ നിന്നും രാജി വെച്ച് എൽഡിഎഫുമായി സഹകരിച്ചത്.

 നഷ്ടപ്പെട്ട നഗരസഭ ഭരണം കോൺഗ്രസിന് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ടി.പി ഷാജി പറഞ്ഞു.

അഞ്ച് വർഷം മുൻപാണ് ഷാജി കോൺഗ്രസിൽ നിന്ന് രാജിവെച്ച് വി ഫോര്‍ പട്ടാമ്പി എന്ന സംഘടനാ രൂപീകരിച്ച് സിപിഎമ്മുമായി സഹകരിക്കാൻ ആരംഭിച്ചത്.

നഗരസഭാ ചെയർപേഴ്‌സണായ ഷാജി വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് വീണ്ടും തിരിച്ച് കോൺഗ്രസിലേക്ക് വരുന്നത്.

 തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിലാണ് ഷാജി ഉൾപ്പെടെയുള്ള വി ഫോർ പട്ടാമ്പിയുടെ 200 ഓളം അംഗങ്ങൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

 കോൺഗ്രസിന് നഷ്ടപെട്ട പട്ടാമ്പി നഗരസഭാ ഭരണം ഇത്തവണ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും ഷാജിയും കൂട്ടരും പറഞ്ഞു.

Advertisment