/sathyam/media/media_files/2025/11/08/av-gopinath-2025-11-08-17-02-26.jpg)
ആലത്തൂര്‍: അന്‍പതു വര്‍ഷക്കാലം വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ മറന്നു എതിര്‍പക്ഷത്തേക്കു ചുവടുമാറിയ മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥിനെതിരെ കോൺഗ്രസിൻ്റെ വ്യാപക പ്രതിഷേധം.
എ.വി. ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐ.ഡി.എഫ്) സിപിഎമ്മും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കാന്‍ ധാരണ.
ജീവിതത്തിലുടനീളം കോണ്‍ഗ്രസിന്റെ തണലില്‍ പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ പങ്കുപറ്റി വളര്‍ന്നുവന്നയാളാണു ഗോപിനാഥനെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
കെ.എസ്.യു ആലത്തൂര്‍ താലൂക്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി (1979-1984), പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് (1984-1988), 1991- 1996 കാലഘട്ടത്തില്‍ ആലത്തൂര്‍ എം.എല്‍.എ.
2002-2015 കാലഘട്ടത്തില്‍ മാരിക്കോ, കാംക്കോ, റുബ്ഫില്ല, കഞ്ചിക്കോട്, എന്നിവിടങ്ങളില്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, 2002-2007 പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, 2007-2009 പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍, പെരുങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡന്റ് (1979-95, 2000-05, 2015-20), പഞ്ചായത്തിന്റെ ആറാം വാര്‍ഡ് അംഗം - 2020 മുതല്‍.
പെരുങ്ങോട്ടുകുറിശി സഹകരണ ബാങ്ക് പ്രസിഡന്റ്, പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടര്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എന്നിങ്ങനെ പാര്‍ട്ടിയില്‍ നിന്നു ലഭിക്കാവുന്ന എല്ലാം കൈപ്പറ്റിയ ശേഷമാണ് 72 -ാം വയസില്‍ മറുകണ്ടം ചാടിയതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
മറ്റൊരു പ്രവര്‍ത്തകനെയും വളര്‍ന്നു വരാന്‍ സമ്മതിക്കാതെ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി ശ്രമിക്കുകയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണു കോണ്‍ഗ്രസില്‍ നിന്നു ഗോപിപനാഥന്‍ അകലുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/08/av-gopinath-navakerala-sadas-2025-11-08-16-59-45.jpg)
2023-ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെയാണു പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്. ഗോപിനാഥന്റെ അധികാര മോഹം മനസിലാക്കിയ ജനം തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us