പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കാൻ സഖ്യമില്ലാത്ത ഫോർമുലയുണ്ടാവും. സ്വതന്ത്രനായി വിജയിച്ച സ്ഥാനാർഥിയെ എൽഡിഎഫും - യു ഡിഎഫും പിന്തുണയ്ക്കും. ബിജെപിക്ക് ചെയർമാൻ സ്ഥാനം നഷ്ടമാവും

സിപിഎം - യുഡിഎഫ് സഖ്യം എന്നതിന് പകരം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റഷീദിനെ പിന്തുണക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് ആലോചിക്കുന്നത്. എൽഡിഎഫും - യുഡിഎഫും റഷീദിനെ പിന്തുണച്ചാൽ ബിജെപിയുടെ ചെയർമാൻ സ്ഥാനാർഥി പരാജയപ്പെടും. 

New Update
ldf udf nda

പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കാൻ സഖ്യമില്ലാത്ത ഫോർമുല തെളിയുന്നു. സ്വതന്ത്രനായി വിജയിച്ച എച്ച്.റഷീദിനെ എൽഡിഎഫും - യു ഡിഎഫും പിന്തുണച്ചാൽ ബിജെപിക്ക് ചെയർമാൻ സ്ഥാനം ലഭിക്കില്ല. 

Advertisment

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമങ്ങൾ നടത്തുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കാൻ കഴിയുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു അറിയിച്ചു. 


25 വാർഡിൽ വിജയിച്ച ബിജെപിയാണ് പാലക്കാട് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 


എന്നാൽ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.

സിപിഎം - യുഡിഎഫ് സഖ്യം എന്നതിന് പകരം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റഷീദിനെ പിന്തുണക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് ആലോചിക്കുന്നത്. എൽഡിഎഫും - യുഡിഎഫും റഷീദിനെ പിന്തുണച്ചാൽ ബിജെപിയുടെ ചെയർമാൻ സ്ഥാനാർഥി പരാജയപ്പെടും. 


എന്നാൽ മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നീക്കം ഗുണകരമാകില്ലെന്ന വിലയിരുത്തൽ സിപിഎമ്മിനും ഉണ്ട്.


പാർട്ടിയിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമെ തീരുമാനം പറയാൻ കഴിയുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം

പാലക്കാട് നഗരസഭയുടെ ഭരണം സംബന്ധിച്ച വിഷയത്തിൽ വരും ദിവസങ്ങളിലും എൽഡിഎഫിനകത്തും യുഡിഎഫിനകത്തും ഗൗരവമായ ചർച്ചകൾ നടക്കും. 

Advertisment