New Update
/sathyam/media/media_files/2025/12/15/untitled-design93-2025-12-15-20-15-00.png)
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
Advertisment
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് രോ​ഗവ്യാപനം തടയാൻ നിയന്ത്രണം ഏർപ്പെടുത്തിയത്.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായി നിർത്തിവയ്ക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us