പാലക്കാട് കള്ളൻ എന്ന് ആരോപിച്ച് മർദ്ദനം. ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവൻ നഷ്ടമായി. മൂന്നുപേർ കസ്റ്റ‍ഡിയിൽ

മർദനമേറ്റ് അവശനായ ഇതര സംസ്ഥാന തൊഴിലാളിയെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് രാത്രിയോടെയാണ് അയാൾ മരിക്കുകയായിരുന്നു.

New Update
death

പാലക്കാട്: പാലക്കാട് വാളയാറിൽ മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. 

Advertisment

കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചത്. മർദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് രാത്രിയോടെയാണ് രാംനാരായണ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.

Advertisment