/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
പാലക്കാട്: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രാമനാരയണൻ ഭയ്യ എന്ന 31 കാരനെയാണ് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത് .
മോഷ്ടാവാണെന്ന് പറഞ്ഞാണ് ഇയാളെ തടഞ്ഞ് വെച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ആക്രമണത്തെ തുടർന്ന രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാമനാരയൺ ഭയ്യ റോഡിൽ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചത്. മർദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെവച്ച് രാത്രിയോടെയാണ് രാംനാരായണ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us