എസ്.ഐ.ആറിൽ വാദി പ്രതിയായി. പാലക്കാട്ടെ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ അജ്ഞാത വോട്ടുകൾ. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകൾ. വടക്കന്തറയിലും മൂത്താന്തറയിലുമായി 1308 'അജ്ഞാതരെ' ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബൂത്തുകളിലെ 50 മുതൽ 65 ശതമാനം പേരെയും ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

New Update
bjp

പാലക്കാട്:  നഗരപരിധിയിലെ ബി.ജെ.പി - സംഘപരിവാർ ശക്തി കേന്ദ്രങ്ങളിൽ എസ്.ഐ.ആർ പരിശോധനയിൽ അജ്ഞാത വോട്ടുകൾ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.

Advertisment

ബി.എൽ.ഒമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും  എസ്‌ഐആറിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് പട്ടികയിൽ നിന്നും അജ്ഞാതരെ ഒഴിവാക്കിയത്.

ആകെ 32165 പേരെ ഒഴിവാക്കിയപ്പോൾ ഇതിൽ 593 പേർ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്. 


ബിജെപിക്ക് ശക്തിയുള്ള കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വോട്ടർപ്പട്ടികയിൽ ആളുകൾ കടന്ന് കൂടിയത് ദൂരൂഹമായി തുടരുകയാണ്. 


ബൂത്തുകളിലെ 50 മുതൽ 65 ശതമാനം പേരെയും ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആകെ 32,165 വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.

കണ്ടെത്താനാകാത്ത വോട്ടർമാരിൽ പകുതിയിൽ കൂടുതൽ 'അജ്ഞാതരാണ്'. ബൂത്ത് നമ്പർ 63 ( വടക്കന്തറ ഡോ . നായർ ജി.യു.പി.എസ് ) ൽ ആകെ ഒഴിവായത് 470 വോട്ടർമാരാണ്.


ഇതിൽ 305 പേർ 'അജ്ഞാതരാണ്. വടക്കന്തറ ബൂത്ത് 62ൽ ഒഴിവായത് 449 പേർ, ഇതിൽ അജ്ഞാതർ 246 പേർ. ബൂത്ത് നമ്പർ 36ൽ ഒഴിവായത് 401 വോട്ടർമാർ, ഇതിൽ 288 പേരെ എസ് ഐ ആറിൽ കണ്ടെത്താനായില്ല. 


മൂത്താൻതറ ബൂത്ത് നമ്പർ 57ൽ ഒഴിവായ വോട്ടർമാർ 250, അജ്ഞാതർ 148, വടക്കന്തറ ബൂത്ത് നമ്പർ 43ൽ ഒഴിവായത് 425 പേർ, കണ്ടെത്താനാകാത്തവർ 321 പേരാണ്.

വോട്ടർപ്പട്ടികയിൽ അനധികൃതമായി ഉൾപ്പെടുത്തിയവരാണ് സാധാരണ ഇത്തരത്തിൽ പുറത്ത് പോകുന്നത്. സാധാരണ സി.പി.എം ശക്തി കേന്ദ്രങ്ങളിലാണ് ഇത്തരം വോട്ടുകൾ കാണാറുള്ളത്.


എന്നാൽ പാലക്കാട്ട് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് ആയിരത്തിൽപ്പരം അജ്ഞാതരെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് യു.ഡി.എഫും ബി.ജെ.പിയും വിലയിരുത്തുന്നത്. 


ഇത്രയധികം അനധികൃത വോട്ടുകൾ പാലക്കാട്ടെ അഞ്ച് ബൂത്തുകളിൽ ഉൾപ്പെട്ടിരിക്കുമ്പോഴാണ് 18,715 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ ജയിച്ചു കയറിയത്.

 2021-ൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പിൽ ജയിച്ചത്. 2016-ൽ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന തിളക്കമാർന്ന വിജയമാണ് യു.ഡി.എഫ് കൈവരിച്ചത്.

Advertisment