ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി നടപടി. അനുമതി റദ്ദാക്കിയത് സങ്കേതിക കാര്യങ്ങൾ പറഞ്ഞ്. പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്

സർക്കാറിന് വിമർശനമില്ല, അപ്കാരി ആക്റ്റിൻ്റെ അംഗീകാരം എന്നത് കോടതി അംഗീകരിച്ചുവെന്നും എം.ബി രാജേഷ് പറഞ്ഞു. 

New Update
m b rajesh 111

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. 

Advertisment

മന്ത്രിസഭ നൽകിയ പ്രഥമിക അനുമതി റദ്ദാക്കിയത് സങ്കേതിക കാര്യങ്ങൾ പറഞ്ഞാണെന്ന് മന്ത്രി. പഞ്ചായത്തിൻ്റെ അനുമതി ഇല്ലാതെ പ്രഥമിക അനുമതി കൊടുത്തതിനെയും കോടതി വിമർശിച്ചില്ല. 


സർക്കാറിന് വിമർശനമില്ല, അപ്കാരി ആക്റ്റിൻ്റെ അംഗീകാരം എന്നത് കോടതി അംഗീകരിച്ചുവെന്നും എം.ബി രാജേഷ് പറഞ്ഞു. 


വാട്ടർ അതോറിറ്റിയുടെ സൂപ്രണ്ടിങ്ങ് എബിനിയർ മദ്യ കമ്പനിക്ക് വെള്ളം നൽകാൻ തയ്യറാത്തതാണ് അനുമതി നിഷേധിക്കാൻ കാരണം. കഞ്ചിക്കോട് വ്യവസായ മേഖലയിൽ അല്ല എന്നതും തിരിച്ചടിയാണ്. 

സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഒരു വീഴ്ച്ചയും കോടതി കണ്ടെത്തിയില്ല. ഇനി അനുമതി തേടേണ്ടതും‌, വെള്ളത്തിൻ്റെ സോഴ്‌സും കണ്ടെത്തേണ്ടത് കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.


വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ എന്ത് കൊണ്ട് വെള്ളം നൽകില്ലെന്ന് പറഞ്ഞുവെന്നത് പരിശോധിക്കപ്പെടണം. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ അനുമതി നൽകണമെന്ന് നിർബന്ധമില്ല. 


ഭൂഗർഭ ജലം ഊറ്റിലെന്ന് ജനങ്ങളെ ബോധ്യപെടുത്തനാണ് അഹല്യയിലെ മഴ വെള്ള സംഭരണി സന്ദർശിച്ചതെന്നും മന്ത്രി പറഞ്ഞു. 

Advertisment