/sathyam/media/media_files/2025/12/25/1001505441-2025-12-25-14-44-02.webp)
പാലക്കാട്: പാലക്കാട് വാളയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ബാക്കി പ്രതികള്‍ക്കായി എസ്‌ഐടി അന്വേഷണം പുരോഗമിക്കുകയാണ്.
പല പ്രതികളും തമിഴ്‌നാട്ടിലാണെന്നാണ് സൂചന.
ആള്‍ക്കൂട്ട കൊലപാതകം , എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഇതുവരെയും അറസ്റ്റിലായത്.
ഇനിയും സ്ത്രീകളടക്കം നിരവധിപേരെ പിടികൂടാനുണ്ട്.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us