സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു. അഞ്ചുവയസുകാരനായി തെരച്ചിൽ ഇന്നും തുടരും. വിദേശത്തുളള പിതാവ് ഇന്ന് നാട്ടിലെത്തും

വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു.

New Update
child-missing

പാലക്കാട്: ചിറ്റൂരില്‍ നിന്നും കാണാതായ അഞ്ചുവയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്.

Advertisment

ഇന്നലെ പകല്‍ 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. 

ഇന്നലെ രാത്രി വൈകിയും സമീപ പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.

ഇതിന് പുറമെ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു.

സമീപത്തെ കിണറുകള്‍, കുളങ്ങള്‍, വയലുകള്‍ തുടങ്ങിയവയിലും ഇന്നലെ പരിശോധന നടത്തുകയും ചെയ്തിരുന്നു.

രാത്രി വൈകി അവസാനിപ്പിച്ച തെരച്ചില്‍ രാവിലെ തന്നെ പുനഃരാരംഭിക്കാനാണ് തീരുമാനം. മുങ്ങലല്‍ വിദഗ്ധരെ ഉള്‍പ്പെടെ എത്തിച്ച് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് നീക്കം.

സംസാരിക്കാന്‍ ഉള്‍പ്പെടെ അല്‍പം ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ് സുഹാന്‍ എന്നാണ് വിവരം. സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

വീടിന് പുറത്തു നില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു.  വിദേശത്താണ് കുട്ടിയുടെ പിതാവ്, ഇദ്ദേഹം ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം.

Advertisment