യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ

ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്

New Update
arrest11

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. 

Advertisment

ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. 

ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.

Advertisment