പാലക്കാട് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ പതിനൊന്നുകാരന് ഗുരുതരപരുക്ക്. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് പൊലീസ്

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. 

New Update
img(230)

പാലക്കാട്: ഒറ്റപ്പാലത്ത് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. 

Advertisment

ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. 

ശ്രീഹർഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisment