/sathyam/media/media_files/2026/01/12/1001554070-2026-01-12-11-24-34.webp)
പാലക്കാട് : ഭക്തഗാന മേഖലയിലെ പ്രതിഭയാണ് ബീഹാറിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ മൈഥിലീ ഠാക്കൂർ.
25 വയസു പ്രായമുള്ള മൈഥിലി ഠാക്കൂർ ഭക്തി കീർത്തന ത്തിൽ അസാമാന്യ കഴിവും കേൾക്കുന്നവരുടെ ഹൃദയത്തിൽ ഭക്തിയുടെ തരംഗം സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിലുള്ള അനുഗ്രഹീത ഭക്തിഗാന ഗായികയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മൈഥിലി യുടെ കീർത്തനംകേട്ടു തനിക്കുണ്ടായ അളവറ്റ ആനന്ദ അനുഭുതിയാൽ കൊച്ചു പ്രതിഭയെ ആദരിക്കുകയും അവരോടു രാഷ്ട്രീയത്തി ലിറങ്ങാനും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു .
നിയമസഭാ തെരഞ്ഞെടുപ്പിൽ അലി നഗർ മണ്ഡലത്തിൽ അവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു .
കേരളത്തിലെത്തുന്ന അവർ ഫെബ്രുവരി 14 ന് വൈകിട്ട് പാലക്കാട്ടു കണ്ണാടി പൂവക്കോടു ഭദ്രകാളി ക്ഷേത്രത്തിലും മഹാശിവരാത്രി നാളിൽ ഫെബ്രുവരി 15 നു വൈകിട്ടു ഗുരുവായൂരിൽ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലും ഭജനയിൽ പങ്കെടുക്കും.
പരമ്പരാഗത സംഗീത കുടുംബമാണ് മൈഥിലിയുടേത്.
രാഷ്ട്രീയപാരമ്പര്യമോ പരിചയമൊ ഇല്ലാത്തതുകൊണ്ട് പ്രചാരണവേദികളില്‍ നാടന്‍ പാട്ടുകളുമായിറങ്ങി കളം പിടിച്ചതോടെ പ്രചാരണ യോഗങ്ങളിലൊക്കെ ആള് കൂടി.
ഈ ആൾക്കൂട്ടം വോട്ടായി മാറിയതോടെ മൈഥിലി നിയമസഭയിലെത്തി ചരിത്രമെഴുതി. മിഥില ജില്ലക്കാരിയായ മൈഥിലി
പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ് . അലിനഗറില്‍ ആദ്യമായാണ് ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ തവണ ബിജെപി പിന്തുണയോടെ വികാസ്ശീല്‍ ഇസാന്‍ പാര്‍ട്ടിയാണ് മണ്ഡലത്തിൽ ജയിച്ചത്.
അന്ന് മൂവായിരം വോട്ടിന് തോറ്റ വിനോദ് മിശ്രയെത്തന്നെയാണ് ഇത്തവണയും ആര്‍ജെഡി കളത്തിലിറക്കിയത്. എന്നാൽ മൈഥിലിക്ക് മുന്നിൽ വിനോദ് മിശ്ര ഇക്കുറിയും വീണു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us