പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

പിരായിരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിനില്‍. ആര്‍, പിരായിരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മഹേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണാടി മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് .കെ എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് തങ്കപ്പന്‍ പുറത്താക്കിയത്.

New Update
img(320)

പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. 

Advertisment

പിരായിരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിനില്‍. ആര്‍, പിരായിരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മഹേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണാടി മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് .കെ എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് തങ്കപ്പന്‍ പുറത്താക്കിയത്.

ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍ പ്രചരിപ്പിച്ചതില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തങ്കപ്പന്‍ സ്ഥാനാര്‍ഥിയാകുന്നതിനെ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍ പതിച്ചത്. 

ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തങ്കപ്പന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

Advertisment