New Update
/sathyam/media/media_files/fDF1v1N234XEM5JEbkc9.jpg)
പാലക്കാട്: പാലക്കാട് വാണിയംകുളത്തെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വിനീഷിനെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായ സി.രാകേഷിനെ വീണ്ടും ബ്ലോക്ക് സെക്രട്ടറിയാക്കി നേതൃത്വം. പ്രതിനിധികളില്‍ ഒരു വിഭാഗം വിഷയം ഉന്നയിച്ചെങ്കിലും നേതൃത്വം ലഘൂകരിച്ചെന്നും ആക്ഷേപമുണ്ട്.
Advertisment
വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷിനെയാണ് ഡിവൈഎഫ്ഐയുടെ നേതാക്കള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ ഷോര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ടതിനായിരുന്നു മര്‍ദനം.
സംഭവത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുര്‍ജിത്ത്, കിരണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us