പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്. പ്രതിക്ക് 55 വർഷം കഠിന തടവ്

വിചാരണ നേരിടുന്നതിനിടെ ശിക്ഷിക്കുമെന്ന് ഉറപ്പായപ്പോൾ ഒരുവർഷം മുന്പ്‌ നാടുവിട്ടു. തമിഴ്-നാട്ടിലെ തിരുവണ്ണാമലയിൽനിന്ന്‌ മുടിയും താടിയും നീട്ടിവളർത്തി കാഷായ വസ്ത്രത്തിൽ ബന്ധുക്കൾക്കുപോലും തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം നടത്തിയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു. 

New Update
img(174)

ആലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.10 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റിലഞ്ചേരി പാറക്കൽക്കാട് ശിവകുമാറിനെയാണ് (51) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം സിന്ധു തങ്കം വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. 

Advertisment

പിഴ അടയ്‌ക്കാത്ത പക്ഷം നാലുവർഷവും ഒരുമാസവും അധിക കഠിനതടവ് അനുഭവിച്ചശേഷം ജീവപര്യന്തം തടവുകൂടി അനുഭവിക്കണം. 2020 മുതൽ 2021വരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായിരുന്ന ഇയാൾ വിചാരണ തടവ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങി. 

വിചാരണ നേരിടുന്നതിനിടെ ശിക്ഷിക്കുമെന്ന് ഉറപ്പായപ്പോൾ ഒരുവർഷം മുന്പ്‌ നാടുവിട്ടു. തമിഴ്-നാട്ടിലെ തിരുവണ്ണാമലയിൽനിന്ന്‌ മുടിയും താടിയും നീട്ടിവളർത്തി കാഷായ വസ്ത്രത്തിൽ ബന്ധുക്കൾക്കുപോലും തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം നടത്തിയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു. 

സിഐ ടി എൻ ഉണ്ണികൃഷ്ണൻ, എസ്ഐ വിവേക് നാരായണൻ, ജിതിൻകുമാർ, സീനിയർ സിപിഒമാരായ മിഥുൻ, റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച് 29 രേഖകളും സമർപ്പിച്ചു. എഎസ്ഐ സതി നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്‌ക്ക് അധിക ധനസഹായവും കോടതി വിധിച്ചു.

Advertisment