/sathyam/media/media_files/2026/02/15/sasi-2026-02-15-23-06-16.jpg)
പാലക്കാട്: സിപിഎം ബന്ധം ഉപേക്ഷിച്ച് പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി മത്സരിക്കാന്‍ ഒരുങ്ങുന്നു. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയായാകും ശശി മത്സരിക്കുക.
യുഡിഎഫ് നേതാകളുമായി ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് - മുസ്‍ലിം ലീഗ് നേതാക്കളെ സമീപിച്ചു.
അതേസമയം, ശശിയെ മത്സരിപ്പിക്കരുതെന്നാണ് പ്രദേശികതലത്തിൽ യുഡിഎഫിലെ വികാരം. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചു.
സിപിഎമ്മുമായി അകന്ന് നില്‍ക്കുന്ന ശശിയെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കരുതെന്ന് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രദേശിക നേതാക്കള്‍ നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെവരെ തങ്ങളുടെ ആദർശങ്ങളെയും പ്രവർത്തനങ്ങളെയും വേട്ടയാടിയ സിപിഎമ്മിന്റെ ആളുകൾക്കായി സ്വന്തം മണ്ണിൽ വോട്ട് ചോദിക്കേണ്ടി വരുന്നത് രാഷ്ട്രീയ അപമാനമാണെന്ന് നേതാക്കള്‍ പറയുന്നു. കെപിസിസി സെക്രട്ടറിയായ പി.ഹരിഗോവിന്ദന് സീറ്റ് നിഷേധിക്കുന്നത് കോൺഗ്രസ് കാണിക്കുന്ന നന്ദികേടാണെന്നും നേതാക്കള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us