/sathyam/media/media_files/2026/03/05/pk-sasi-2026-03-05-12-26-22.webp)
പാലക്കാട്: ഭരണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സിപിഎം തോന്നിവാസം നടത്തിയെന്ന് പി.കെ ശശി.
ക്രൂരമായി ആക്രമിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും പാര്‍ട്ടിക്കകത്തുണ്ടെന്നും പലരെയും നേതാക്കള്‍ ഭീഷണിപ്പെടുത്തിവെച്ചിരിക്കുകയാണെന്നും ശശി പറഞ്ഞു.
മാധ്യമങ്ങള്‍ പറയുന്നത് പോലെ വിമത കണ്‍വെന്‍ഷനല്ല ഇവിടെ നടക്കുന്നതെന്നും ആത്മാഭിമാനം പണയം വെക്കാത്ത വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണിതെന്നും ശശി പറഞ്ഞു. പാലക്കാട്ടെ സിപിഎം വിമത വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാലക്കാട്ട് ഇന്ന് ഇവിടെ നടക്കുന്ന പരിപാടിയെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് വിമത കണ്‍വെന്‍ഷനാണെന്നാണ്. തന്നെ പറ്റി മാധ്യമങ്ങള്‍ക്ക് നല്ല അഭിപ്രായമില്ല. ഇവിടെ നടക്കുന്നത് വിമത കണ്‍വെന്‍ഷനല്ല.
ആത്മാഭിമാനം പണയം വെക്കാത്ത വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണ്. ഇത്തരമൊരു പരിപാടി ഞങ്ങളാരും ആഗ്രഹിച്ചതായിരുന്നില്ല.
മറിച്ച് ഞങ്ങളെല്ലാം നിര്‍ബന്ധിതരായതാണ്. സിപിഎം പാര്‍ട്ടി ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കള്ള് കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്.
സ്പിരിറ്റ് കേസിലെ പ്രതികളെ അടക്കം പാര്‍ട്ടിയിലെടുക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ശരിയായി പ്രവര്‍ത്തിച്ചിട്ടും നടപടി നേരിടേണ്ടിവന്നവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍ എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്'. ശശി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us