10 വർഷം മുമ്പ് ചെറുപ്പക്കാരായിരുന്നവർ ഇപ്പോൾ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എപ്പോൾ അവസരം കിട്ടും. സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകാത്തതിനു പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിൽ വിമർശനം

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥി പട്ടിക ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിമർശനം ഉയർന്നത്. നെന്മാറയിലും ആലത്തൂരിലും മാത്രമാണ് പുതിയ സ്ഥാനാർഥികളെ പരിഗണിച്ചിട്ടുള്ളത്. 

New Update
CPM

പാലക്കാട്: സ്ഥാനാർഥി പട്ടികയെ ചൊല്ലി സിപിഎം ജില്ല കമ്മിറ്റിയിൽ വിമർശനം. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയില്ലെന്നായിരുന്നു വിമർശനം.

Advertisment

10 വർഷം മുമ്പ് ചെറുപ്പക്കാരായിരുന്നവർ ഇപ്പോൾ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നു, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എപ്പോൾ അവസരം കിട്ടുമെന്നും കമ്മിറ്റിയിൽ ചോദ്യം ഉയർന്നു. 

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥി പട്ടിക ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിമർശനം ഉയർന്നത്. നെന്മാറയിലും ആലത്തൂരിലും മാത്രമാണ് പുതിയ സ്ഥാനാർഥികളെ പരിഗണിച്ചിട്ടുള്ളത്. 

രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ തീരുമാനിച്ചത്. നെന്മാറ മണ്ഡലത്തിൽ കെ. പ്രേമനേയും ആലത്തൂരിൽ ടി.എം ശശിയേയുമാണ് തീരുമാനിച്ചത്.

Advertisment