വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട്, ആത്മവിശ്വാസത്തിലാണ്.
പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യും. പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പും ബിജെപിയോടില്ല. അവർക്കിടയിലെ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ട്. പാലക്കാട്ടെ ബിജെപി നേതാക്കൾക്ക് അവരുടെ ഒപ്പം നിന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സൂര്യനുദിക്കുമ്പോൾ താമര വിരിയുമെന്നും സി കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.