/sathyam/media/media_files/MotdbY4wB92gFdYjLNO3.jpg)
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിലെ 60 വസ്സ് തികഞ്ഞ എച്ച്ആർ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി പിൻവലിക്കുക, പി എഫ്, ഇ എസ് ഐ തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, മിനിമം കൂലി 750 രൂപ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം പ്രതിപക്ഷ നേതാവ് വിഡി സതീശന് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നൽകി.
ഉദ്യാനത്തിന് വരുമാനം ലഭിക്കുന്ന കുട്ടികളുടെ ട്രെയിൻ പ്രവർത്തിക്കുന്നില്ല, ജലധാരകൾ പലതും പ്രവർത്തന രഹിതമാണ്, ഉദ്യാനത്തിലെ പൂന്തോട്ടത്തിൽ പലയിടത്തും പുല്ല് നിറഞ്ഞു പൊന്തക്കാടായി മാറിയിരിക്കയാണെന്നും തൊഴിലാളികൾ വിഡി സതീശനോട് പറഞ്ഞു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് ഉറപ്പു നൽകി.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത ആനക്കൽ വിജയന്റെ വീട് സന്ദർശിക്കാൻ പോകുംവഴിയാണ് ഉദ്യാനത്തിനു മുമ്പിൽ കാറ് നിർത്തി അദ്ദഹം തൊഴിലാളികളെ കണ്ടത്. കെ പി സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോയകുട്ടി, കൺവീനർ ശിവരാജേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ.ഷിജു, മുൻ മണ്ട ലം പ്രസിഡന്റ് എം.സി. സജീവൻ, മണ്ഡലം സെക്രട്ടറിമാരായ നാച്ചി മുത്തു, വിജയൻ, വേലായുധൻ, രാജൻ, ശ്രീകുമാർ, പഞ്ചായത്തംഗം ഹേമലത എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us