സമഗ്രമായ കാർഷിക പാക്കേജും ശരിയായ നഷ്ടപരിഹാര പാക്കേജും ഉണ്ടാക്കണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

New Update
vd satheesan visit

മലമ്പുഴ: സമഗ്രമായ കാർഷിക പാക്കേജും പ്രോപ്പർ കോമൻസേഷനും നടപ്പിലാക്കണമെന്നും അതു വഴി കർഷകരുടെ ആത്മഹത്യക്ക് അറുതി വരുത്താമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത മലമ്പുഴ ആനക്കൽ വിജയന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കർഷകർ ആത്മഹത്യ ചെയ്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അങ്ങിനെ പറയരുതെന്നും അത് ട്രന്റായി മാറുമെന്നാണ് സർക്കാർ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. വിജയന്റെ ആയിരം വാഴ നശിച്ചു, രണ്ടു തവണ കൃഷി ചെയ്ത പാവൽ കൃഷിയും നശിച്ചു. കെട്ടിച്ചയച്ച പെൺമക്കളുടെ സ്വർണ്ണം പണയം വെച്ചു പണമെടുത്ത് കൃഷിയിറക്കി.

ഈ സ്ഥാനത്ത് നമ്മൾ ആരായാലും ഇതു തന്നെ ചെയ്യും. നെല്ലുസംഭരിച്ചതിൽ നെൽ കർഷകർക്ക് കൊടുക്കാനുള്ളത് അഞ്ഞൂറു കോടി, വിള ഇൻഷൂറൻസ് കുടിശ്ശിക അമ്പത്തി ഒന്ന് കോടി കുടിശ്ശികയുള്ളത് ആറു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയാണ് നൽകിയത്.

പച്ച തേങ്ങ സംഭരണം കൃത്യമായി നടക്കുന്നില്ല അമ്പതിനായിരം ടൺ ശേഖരിക്കേണ്ടതിനു പകരം പതിനായിരം ടൺ മാത്രമാണ് ശേഖരിച്ചിരിക്കുന്നത്. എന്നാൽ തമിഴ് നാട് അമ്പത് ശേഖരിച്ചതിനുശേഷം അനുമതി വാങ്ങി വീണ്ടും ഇരുപത്തിയഞ്ചു കൂടി ശേഖരിച്ച് മൊത്തം എഴുപത്തിയഞ്ച് ടൺ ശേഖരിച്ചു.

സർക്കാർ, ബാങ്കിനു കൊടുക്കേണ്ടതുക കൊടുക്കാതിരുന്നപ്പോൾ ആ തുക കർഷകന്റെ പേരിലെഴുതി. ഫലത്തിൽ കർഷകനു സിബിൽ കോഡ് കുറയുന്നതുമൂലം മറ്റൊരിടത്തു നിന്നും വായ്പയെടുക്കാൻ പറ്റാത്ത അവസ്ഥയായി. കർഷകന്റെ വിളയുടെ പണമിട്ടാണ് പന്താടുന്നത്. ഇങ്ങനെ തുടർന്നാൽ ആത്മഹത്യയല്ലാതെ കർഷകർക്ക് വേറെ വഴിയില്ലെന്നുംവി.ഡി.സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിനൊപ്പം ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, പി.ബാലഗോപാലൻ, സുമേഷ് അച്ചുതൻ, കെ.പി.സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, യുഡിഎഫ് നിയോജക മണലം ചെയർമാൻ കോയക്കുട്ടി, കൺവീനർ ശിവരാജേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ.ഷിജു, മുൻ മണ്ഡലം പ്രസിഡന്റ് എം.സി. സജീവൻ, മണ്ഡലം സെക്രട്ടറിമാരായ നാച്ചി മുത്തു, വിജയൻ, വേലായുധൻ, രാജൻ, ശ്രീകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Advertisment