/sathyam/media/media_files/canaby-seased-palakkad-railway-station-5.jpg)
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെൻറുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത രീതിയിൽ രണ്ട് ചാക്കുകളിലായി വച്ചിരുന്ന ഫലവൃക്ഷച്ചെടിതൈകളുടെ ചുവട് ഇളക്കി പരിശോധിച്ചതിൽ മണ്ണിനു പകരം കഞ്ചാവ് നിറച്ച് വച്ചതായി കണ്ടെത്തി.
/sathyam/media/media_files/canaby-seased-palakkad-railway-station-4.jpg)
നാരകം, മാതളനാരങ്ങ, പേരയ്ക്ക, മൈലാഞ്ചി തുടങ്ങിയ വൃക്ഷത്തൈച്ചെടികളുടെ അടിഭാഗത്തുള്ള മൺച്ചട്ടി കവറിൽ മണ്ണിനു പകരം കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. കടത്താൻ ശ്രമിച്ച 19.5 കിലോ കഞ്ചാവ് തുടർ നിയമ നടപടികൾക്കായി എക്സൈസ് കണ്ടുകെട്ടി. കണ്ടുകെട്ടിയ കഞ്ചാവിന് ഒൻപതര ലക്ഷത്തോളം രൂപ വില വരും.
പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കഞ്ചാവ് കടത്തിയവരെ തേടി അന്വേഷണം ഊർജിതമാക്കിയതായി ആർപിഎഫ് എക്സൈസ് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us