/sathyam/media/media_files/rMglw37HfE9D26nSfVOo.jpg)
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിളും ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക സംയുക്ത പരിശോധനയിൽ ഒഡീഷയിൽ നിന്നും കഞ്ചാവുമായി വന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹെൽ റാണ ഷെയ്ഖ് മൂന്നുലക്ഷത്തിലധികം രൂപ വിലവരുന്ന 6.3 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായി.
/sathyam/media/media_files/SMWv8jKIQxutBDQASX6M.jpg)
ട്രെയിനിലെ പരിശോധന കണ്ട് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനടയിലാണ് സംയുക്തസംഘത്തിൻ്റെ പിടിയിലാത്. എറണാകുളത്ത് എത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള ശ്രമമാണ് സംയുക്തസംഘം തകർത്തത്. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ് , ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ ദീപക്.എ.പി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവന്റീവ് ഓഫിസർ പ്രസാദ്.കെ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ കണ്ണദാസൻ.കെ എന്നിവരാണുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us