New Update
/sathyam/media/media_files/MWySECs8h0wG50g8FXhJ.jpg)
പാലക്കാട്: പാലക്കാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആർ. റിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എലപ്പുള്ളി പള്ളത്തേരിയിലെ xx 11/681 നമ്പർ വീട്ടിലെ രണ്ടാം നിലയിലെ ടെറസിൽ നിന്നും 45 കഞ്ചാവുചെടികൾ പിടികൂടി.
Advertisment
19 ഇഞ്ച് ഉള്ള മൂന്ന്, 12 ഇഞ്ചുള്ള എട്ട്,9 ഇഞ്ചുള്ള ഇരുപത്,8 ഇഞ്ചുള്ള പതിനാല് എന്നിങ്ങനെയാണ് കഞ്ചാവ് ചെടികൾ ഉള്ളത്. തിരുവനന്തപുരം കടകംപള്ളി ബാലനഗർ ടൈറ്റാനിയം ജിജി ഹൗസിൽ മനോഹരന്റെ മകൻ ജ്യോതിഷാണ് ഈ വീട്ടിൽ താമസിച്ച് കഞ്ചാവ് ചെടികൾ വളർത്തുന്നതെന്ന് കണ്ടെത്തി.
ജ്യോതിഷ് സ്ഥലത്തിലാത്തതിനാൽ അയാളെ പ്രതി ചേർത്ത് എൻ ഡി പി എസ് കേസ് രജിസ്ട്രർ ചെയ്തു. റൈഡിൽ എ ഇ ഐ സെയ്ത് മുഹമ്മദ്,എ ഐ ജി ആർ കെ.സി. രൂപേഷ്, പി ഒ ബെന്നി കെ.സെബാസ്റ്റ്യൻ, പി ഒ ജി ആർ ടി എസ് അനിൽകുമാർ, സബ്ളിയു സി ഇ ഒ എം നിമ്മി, ഡ്രൈവർ എം. അനീഷ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us