Advertisment

പാലക്കാട് വാളയാറിൽ മയക്കുമരുന്ന് വേട്ട; 115 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാറിൽ എക്സൈസിന്റെ മയക്കുമരുന്നു വേട്ട, 115 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

New Update
drugs

പാലക്കാട്: C. തൃശ്ശൂർ സ്വദേശിയായ  അശ്വിനെ(24)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 

Advertisment

പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷും ടാസ്ക്ക് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രമാനന്ദകുമാറും സംഘവും ചേർന്ന് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്നുമായി അശ്വിനെ കണ്ടെത്തിയത്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രൂപേഷ്, പ്രിവന്റീവ് ഓഫീസർ മാരായ ദേവകുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്.കെ.ജെ, അനീഷ് എന്നിവരും പങ്കെടുത്തു.

Advertisment