പാലക്കാട് രാഹുല്‍ മാങ്കൂട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാല്‍ ബിജെപി സി. കൃഷ്ണകുമാറിനെ തന്നെ പരിഗണിച്ചേക്കും. പത്തനംതിട്ടക്കാരനായ രാഹുലിനെതിരെ നാട്ടുകാരനെന്നതും പ്രദേശിക വികാരവും കൃഷ്ണകുമാറിന് അനുകൂലമാകുമെന്ന് വിലയിരുത്തല്‍. വി.ടി ബലറാമാണ് സ്ഥാനാര്‍ഥിയെങ്കില്‍ ശോഭാ സുരേന്ദ്രന് സാധ്യത !

യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടം ആണെന്നതിനാല്‍ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥി മല്‍സരിക്കുന്നത് പ്രാദേശിക വികാരം മുതലെടുക്കുന്നതിന് സഹായകരമാകും എന്നാണ് വിലയിരുത്തല്‍.

New Update
vt balaram rahul mankoottathil c krishnakumar sobha surendran
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജില്ലക്കാരനായ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നത് ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലില്‍ ബിജെപി.

Advertisment

യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടം ആണെന്നതിനാല്‍ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥി മല്‍സരിക്കുന്നത് പ്രാദേശിക വികാരം മുതലെടുക്കുന്നതിന് സഹായകരമാകും എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

c kriahnakumar


ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ ആണ് പരിഗണിക്കുന്നതെങ്കില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ സി. കൃഷ്ണകുമാറിനാകും നറുക്ക് വിഴുക. സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കണം എന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.


കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടം ആണെങ്കില്‍ സി. കൃഷ്ണകുമാര്‍ മല്‍സരിക്കുന്നതാകും ഉചിതം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.

അതേസമയം കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബലറാം ആണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ശോഭാ സുരേന്ദ്രനാകും മുന്‍ഗണന. ഇരുവരും തൃശൂര്‍ ജില്ലക്കാരാണ്.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരാന്‍ സാധ്യതയുള്ള ഏറ്റവും പ്രധാന ന്യൂനത പത്തനംതിട്ടക്കാരനെത്തതാകും. രാഹുലിന്‍റെ സംസാരഭാഷയും ശരീരഭാഷയും മുതല്‍ പാലക്കാടിന്‍റെ സംസ്കാരവുമായി ഒത്തുപോകാത്തതാകും.


rahul mankoottathil

അങ്ങനെ വന്നാല്‍ സി. കൃഷ്ണകുമാറിന് നാട്ടുകാരനെന്ന പരിഗണന ഗുണം ചെയ്യും. മുമ്പ് പലതവണ മല്‍സരിച്ച് പരാജയപ്പെട്ടതിന്‍റെ സഹതാപ തരംഗവും നാട്ടുകാരുമായുള്ള അടുപ്പവും പ്രാദേശിക പരിഗണനകളും കൃഷ്ണകുമാറിന് അനുകൂലമാകും.

ഗ്രൂപ്പ് പോരില്ലാതെ ഒറ്റക്കെട്ടായി ബിജെപി ഒരുമിച്ച് നില്‍ക്കുകയും പ്രാദേശിക വികാരത്തിന്‍റെ അടിസ്ഥാനത്തില്‍ നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിഞ്ഞാല്‍ കൃഷ്ണകുമാറിന് വിജയം അനായാസമാക്കാം.


മണ്ഡലത്തില്‍ ഇപ്പോഴും ഒന്നാമത്തെ പാര്‍ട്ടി ബിജെപി തന്നെയാണ്. സിപിഎം വോട്ടുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിക്ക് ഇവിടെ വിജയിക്കാനാകൂ. കഴിഞ്ഞ തവണയും ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശ്രീധരന്‍ വിജയിക്കുമെന്ന ഘട്ടം വന്നപ്പോള്‍ സിപിഎം അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ സഹായിക്കുകയായിരുന്നു.


എന്നിട്ടുപോലും ഷാഫിയുടെ വിജയം 3200 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. ഇതാണ് ഇത്തവണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നണിക്കപ്പുറം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ലെന്നതാണ് വിലയിരുത്തല്‍.

ശാഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായാല്‍ ബിജെപിയില്‍ നിന്നുതന്നെ വോട്ടുചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്.

Advertisment