'തെക്കനെയും മൂര്‍ഖനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തെക്കനെ തല്ലണമെന്നാണ് ' പാലക്കാട്ടെ പഴമക്കാര്‍ പറയുന്നതെങ്കില്‍ തെക്കനായ രാഹുല്‍ മാങ്കൂട്ടത്തിലൂടെ ആ വിശ്വാസം തകര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. പാലക്കാടിന്‍റെ മനം കവരാന്‍ രാഹുലിനാകുമോ ?

കണ്ണൂരില്‍ നിന്നു വന്ന ഇ.കെ നായനാര്‍ 1967 ലാണ് പാലക്കാട് നിന്ന് ലോക്സഭാംഗമായത്. മലപ്പുറത്തുനിന്നെത്തിയ എ വിജയരാഘവന്‍ 1991 -ലും ഇവിടെ ലോക്സഭാംഗമായി.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
rahul mankoottathil-5
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: മണ്ഡലത്തിനു പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ പാലക്കാട് ജില്ലയില്‍ മാറ്റുരയ്ക്കുന്നത് പുതിയ കാര്യമല്ല. ഇ.കെ നായനാര്‍ മുതല്‍ സതീശന്‍ പാച്ചേനി, എ വിജയരാഘവന്‍, എംപി വീരേന്ദ്രകുമാര്‍ വരെ അക്കൂട്ടത്തിലുണ്ട്.

Advertisment

ek nayanar a vijayaraghavan

കണ്ണൂരില്‍ നിന്നു വന്ന ഇ.കെ നായനാര്‍ 1967 ലാണ് പാലക്കാട് നിന്ന് ലോക്സഭാംഗമായത്. മലപ്പുറത്തുനിന്നെത്തിയ എ വിജയരാഘവന്‍ 1991 -ലും ഇവിടെ ലോക്സഭാംഗമായി.

വയനാട്ടില്‍ നിന്നെത്തിയ എം.പി വീരേന്ദ്രകുമാര്‍ 2024 -ലും കണ്ണൂരില്‍ നിന്നെത്തിയ സതീശന്‍ പാച്ചേനി 2009 -ലും പക്ഷേ തോറ്റു.


ഇതൊക്കെയാണെങ്കിലും തെക്കുനിന്നൊരു സ്ഥാനാര്‍ഥി പാലക്കാട് വിജയിച്ച ചരിത്രമില്ല. ആ ചരിത്രം തിരുത്താനാണ് ഇത്തവണ പത്തനംതിട്ടക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാലക്കാട്ടേയ്ക്ക് അയയ്ക്കുന്നത്. 


പാലക്കാട് പണ്ടൊരു ചൊല്ലുണ്ട്; 'തെക്കനെയും മൂര്‍ഖനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തെക്കനെ തല്ലണമത്രെ !' മലബാറുകാരെ പാലക്കാട്ടുകാര്‍ക്ക് വിശ്വാസമാണ്. പക്ഷേ തെക്കരോട് അത്ര വിശ്വാസമില്ലെന്നാണ് പഴയ ആള്‍ക്കാര്‍ പറയുന്നത്.

rahul mankoottathil

ആ അവിശ്വാസ്യത രാഹുല്‍ മാങ്കൂട്ടത്തിലൂടെ ഇത്തവണ പാലക്കാട്ടുകാര്‍ പരിഹരിക്കുമോ എന്നാണറിയേണ്ടത്. പാലക്കാടിന്‍റെ മനംകവരാന്‍ രാഹുല്‍ എന്ന തെക്കന് കഴിയുമോ എന്നും കണ്ടറിയാം; നവംബര്‍ 23 ന് !

Advertisment