പാലക്കാട്  റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട;  4.85 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

പ്രതിയുടെ പക്കൽ നിന്നും രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന 4.850 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

New Update
drugs

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ  കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ ബൻമാൻഖി സ്വദേശി അരുൺ കുമാറാണ് രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന 4.850 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായി.  

Advertisment

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും നടത്തിയ  സംയുക്ത പരിശോധനയിൽ പരിശോധനയിലാണ് പ്ലാറ്റ്ഫോം മൂന്നിൽ വെച്ച് ബീഹാർ സ്വദേശി അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.

ചെങ്ങന്നൂരിൽ എത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള ശ്രമമാണ് സംയുക്തസംഘം തകർത്തത്.

പാലക്കാട് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് റേയ്ഞ്ച് ഇൻസ്പെക്ടർ റിനേഷ്. ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.സി.രൂപേഷ്, പ്രിവന്റീവ് ഓഫിസർമാരായ ആർ.പ്രത്യുഷ്, കെ.സുരേഷ്, സുമോദ്, മുസപ്പാ, റ്റി.എസ്.അനിൽ കുമാർ, പ്രസാദ്.കെ, ഡ്രൈവർ അനീഷ് എന്നിവരാണുണ്ടായിരുന്നത്.

crime
Advertisment