New Update
/sathyam/media/media_files/2024/10/18/meEZjoUmvTPu5DFBnK9j.jpg)
പാലക്കാട് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എൽജെപി ( ആർ ) ജില്ല വർക്കിംഗ് പ്രസിഡൻ്റ് പ്രജീഷ് പ്ലാക്കൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കിടത്തി ചികിത്സ തുടങ്ങിയെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാന സർക്കാർ അവിടെ ആവശ്യമായ വിദഗ്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുവാൻ തയ്യാറായിട്ടില്ല .
Advertisment
വിദഗ്ധ ചികിൽസാ സൗകര്യങ്ങളും, ഉപകരണങ്ങളും ഇപ്പോഴും അവിടെ പ്രവർത്തന സജ്ജമല്ല . മെഡിക്കൽ കോളേജ് വികസനത്തിൽ മുൻ എംഎൽഎയും നിലവിലെ എം.പി യും നിരുത്തരവാദപരമായ പ്രവർത്തനമാണ് നടത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us