പാലക്കാട് അകത്തെത്തറയുടെ ആദ്യകാല ചരിത്രം, പൂമ്പാറ്റ സർവ്വേ, പ്രാദേശിക ചരിത്ര പഠന യാത്രകൾ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update
study

അകത്തേത്തറ ഗ്രാമപഞ്ചായത്തിൻ്റെ പീപ്പിൾ ബയോഡൈവേഴ്സിറ്റി രജിസ്റ്റർ പുതുക്കി ചേർക്കുന്നതിന്റെ  ഭാഗമായി പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഗവർമെൻ്റ് വിക്ടോറിയ കോളേജ് പാലക്കാട്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട്, കേരള ഫോറസ്റ്റ് & വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റ്,ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത് മായി ചേർന്ന്
അകത്തെത്തറയുടെ ആദ്യകാല ചരിത്രം, പ്രാദേശിക ചരിത്രം, പൂമ്പാറ്റ സർവ്വേ തുടങ്ങിയ പഠനങ്ങളുമായി ചീക്കുഴി കാറ്റാടിക്കുന്ന്, സംരക്ഷിസമാരകമാക്കിയ അത്താണിക്കല്ല്, ഇളയച്ചനിടം എന്നീ സ്ഥലങ്ങൾ 15 അംഗസംഘം സന്ദർശിച്ചു.

Advertisment

സംഘത്തെ ഡോ. ദിവ്യ ടി പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഗവൺമെൻറ് വിക്ടറിയ കോളേജ്,അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത് ,പ്രവീൺ. വി ,ലതിക അനോത്ത് -നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട് , അമൽ ദേവ് - എന്നിവർ നേതൃത്വം നൽകി.

Advertisment