അന്‍വര്‍ യുഡിഎഫിന് അടഞ്ഞ അജണ്ടയോ ? അന്‍വറും യുഡിഎഫും അകന്നത് കൈവിട്ട വാക്കുകളാല്‍. അന്‍വറിന്‍റെ വോട്ട് വിഹിതം നാമമാത്രമാകുമെന്നും വിലയിരുത്തല്‍

രണ്ട് മണ്ഡലങ്ങളിലും കാര്യമായ വോട്ട് ബാങ്ക് അന്‍വറിന്‍റെ പാര്‍ട്ടിക്കുള്ളതായി യുഡിഎഫ് കരുതുന്നില്ല. പാലക്കാട് അന്‍വറിന്‍റെ സ്ഥാനാര്‍ഥി ആരായാലും നാലക്കത്തിലേയ്ക്ക് വോട്ടുനില എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല.

New Update
pv anvar vd satheesan
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: പ്രതികരണങ്ങളില്‍ ഇരു വിഭാഗം നേതാക്കളും വാക്കുകള്‍ തൊടുത്തുവിട്ട് കത്തിക്കയറിയതോടെ പിവി അന്‍വര്‍ - യുഡിഎഫ് സഹകരണം ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് അടഞ്ഞ അധ്യായമായി മാറുമോ ? 


Advertisment

അന്‍വറും പ്രതിപക്ഷ നേതാവും പരസ്പരം കൊമ്പുകോര്‍ത്തതോടെ സഹകരണത്തിനുള്ള സാധ്യത അടയുകയായിരുന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനു പകരം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന അന്‍വറിന്‍റെ കടന്നകൈ പ്രയോഗമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.


vd satheesan pressmeet

രണ്ട് മണ്ഡലങ്ങളിലും കാര്യമായ വോട്ട് ബാങ്ക് അന്‍വറിന്‍റെ പാര്‍ട്ടിക്കുള്ളതായി യുഡിഎഫ് കരുതുന്നില്ല. പാലക്കാട് അന്‍വറിന്‍റെ സ്ഥാനാര്‍ഥി ആരായാലും നാലക്കത്തിലേയ്ക്ക് വോട്ടുനില എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. ചേലക്കരയിലും അതിനുമപ്പുറം കാര്യമായ മുന്നേറ്റം കാണാനില്ല.


എങ്കിലും കനത്ത ത്രികോണ മല്‍സരം നടക്കുമ്പോള്‍ ഓരോ വോട്ടും നിര്‍ണായകമായിരിക്കുമെന്നതിനാലാണ് അന്‍വറുമായി സംസാരിക്കാന്‍ വിഡി സതീശന്‍ മുന്‍കൈ എടുത്തത്.


ഉപതെരഞ്ഞെടുപ്പിലെ സഹകരണം ഭാവിയില്‍ യുഡിഎഫുമായുള്ള സഹകരണത്തിന് വേദിയാകുമെന്ന് മനസിലാക്കാന്‍ അന്‍വറും സമയമെടുത്തു. അതിനിടയില്‍ തന്നെ വാക്കുകള്‍ പരിധിവിട്ടപ്പോള്‍ ഇരുകൂട്ടരും അകന്നു.

നിലവില്‍ പാലക്കാട് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് വിമതനെ പിന്തുണയ്ക്കുന്ന കാര്യം അന്‍വറും ആലോചിക്കുകയാണ്. ഇതിനിടെ അന്‍വറുമായി ചില കോണ്‍ഗ്രസ് നേതാക്കളും ആശയവിനിമയം നടത്തിയിരുന്നു. 

Advertisment