/sathyam/media/media_files/2024/10/23/OPt3zEPJsg04SizTPQ8r.jpg)
പാലക്കാട്: സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്‍റെ ലിപ്സ്റ്റിക് പ്രയോഗം മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് എ.പി അനില്‍കുമാറിനെ ഉദ്ദേശിച്ചെന്ന് സുചന. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന ചില നേതാക്കള്‍ വലിയ മേയ്ക്കപ്പുകളൊക്കെ മുഖത്ത് പൂശി ചുണ്ടില്‍ ലിപ്സ്റ്റിക് ഒക്കെയിട്ടാണ് പുറത്തിറങ്ങുന്നതെന്നായിരുന്നു അന്‍വറിന്‍റെ പരാമര്‍ശം.
എന്നാല്‍ അത് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ലക്ഷ്യം വച്ചാണെന്ന രീതിയില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സഹതാപ തരംഗം ലക്ഷ്യമിട്ട് രമ്യയുടെ കേന്ദ്രങ്ങള്‍ അന്‍വറിനെതിരെ തിരിഞ്ഞതോടെ ഖേദം പ്രകടിപ്പിച്ച് അന്‍വറും തടിയൂരി.
വനിതാ നേതാക്കളെ ഉദ്ദേശിച്ചല്ല താനിത് പറഞ്ഞതെന്നും മറ്റ് ചില നേതാക്കളെയാണ് ലക്ഷ്യം വച്ചതെന്നുമാണ് അന്‍വര്‍ പറഞ്ഞത്. അതേസമയം അന്‍വറിന്‍റെ പരാമര്‍ശം പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ഇത് അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യം വച്ചാണെന്ന നിലയില്‍ അടക്കം പറച്ചിലുകളുണ്ടായിരുന്നു.