പാലക്കാട് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്‍റെ വിജയം ഉറപ്പിക്കാന്‍ അമിത് ഷായുടെ മൂന്ന് ടീമുകള്‍ പാലക്കാട്ടെത്തി. നിരന്തരം സര്‍വ്വെ, വോട്ട് ചോര്‍ച്ച തടയാന്‍ ബിജെപി നേതാക്കളെ നിരീക്ഷിക്കാനും എതിര്‍ പാര്‍ട്ടിയിലെ അസംതൃപ്തരെ സ്വാധീനിക്കാനും പ്രത്യേകം ടീമുകള്‍. പ്രതിദിനം സ്ട്രാറ്റെജി തീരുമാനിക്കുക അമിത് ഷാ ടീം !

സംസ്ഥാനത്തു തന്നെ മുന്‍പ് പലതവണ വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്ന മണ്ഡലം അക്കാലങ്ങളില്‍ കൈവിട്ടുപോയതുപോലുള്ള ഒരു സാഹചര്യം വീണ്ടും ഉണ്ടാകരുതെന്ന് കേന്ദ്ര നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

New Update
c krishnakumar amit shah k surendran
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: ഉപതെരഞ്ഞടുപ്പില്‍ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാന്‍ തന്ത്രങ്ങളൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശിച്ച മൂന്ന് ടീമുകള്‍ പാലക്കാട്ടെത്തി.

Advertisment

ഓരോ ദിവസവും സ്ട്രാറ്റെജി നിര്‍ണയിക്കാന്‍ വേണ്ടി മണ്ഡലത്തിന്‍റെ വിവിധ കോണുകളില്‍ നിരീക്ഷണം ശക്തമാക്കിയാണ് ഇതില്‍ ഒരു ടീം രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പ്രതിദിനം വോട്ടര്‍മാരുടെ മനസറിയാന്‍ സര്‍വ്വെയും വിലയിരുത്തലുകളുമായി മറ്റൊരു ടീമും നിരീക്ഷണത്തിലുണ്ട്.


ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ മൂലം മാറി നില്‍ക്കുകയും പ്രചരണത്തില്‍ സജീവമാകാതിരിക്കുകയോ ചെയ്യുന്ന ബിജെപി നേതാക്കള്‍ അമിത് ഷായുടെ ടീമിന്‍റെ നിരീക്ഷണത്തിലാണ്. ഒപ്പം കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തരെ കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്താനും ഇവര്‍ ശ്രമം നടത്തും.


സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഒരു വിഭാഗം ഇനിയും പ്രചരണരംഗത്ത് സഹകരിക്കാതെ മാറി നില്‍ക്കുന്നുണ്ട്. ഇവരില്‍ പ്രധാന നേതാക്കള്‍ക്ക് ഇതിനോടകം സംസ്ഥാന നേതൃത്വം തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Amit Shah about Jammu and Kashmir

സംസ്ഥാനത്തു തന്നെ മുന്‍പ് പലതവണ വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്ന മണ്ഡലം അക്കാലങ്ങളില്‍ കൈവിട്ടുപോയതുപോലുള്ള ഒരു സാഹചര്യം വീണ്ടും ഉണ്ടാകരുതെന്ന് കേന്ദ്ര നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

വോട്ടു വിഹിതം കൊണ്ട് മറ്റ് പാര്‍ട്ടികളെക്കാള്‍ മുന്‍പന്തിയിലുള്ള പാലക്കാട് നിയമസഭാ മണ്ഡലം മുന്‍പ് 3 തെരഞ്ഞെടുപ്പുകളിലും കൈവിട്ട് പോയത് പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ കാരണമായിരുന്നു എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.


ആ സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്ന സംശയം നേതാക്കള്‍ക്കുണ്ട്. അത്തരം നേതാക്കളെ കണ്ടെത്തി അവരുമായി സംസാരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിയെ അനുസരിക്കാത്തവരെ വരുതിയില്‍ കൊണ്ടുവരാനും വേണ്ടി മാത്രമായി ഒരു ടീം രംഗത്തുണ്ട്.


യോഗം ചേര്‍ന്ന് ദേശീയ നേതൃത്വം

മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താന്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്‍റെ നേതൃത്വത്തില്‍ തന്നെ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നുവെന്നതുതന്നെ ദേശീയ നേതൃത്വം ഉപതെരഞ്ഞെടുപ്പിന് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

bl santhosh


പാര്‍ട്ടി സ്ഥാനാര്‍ഥിയെ കാലുവാരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നേതൃത്വം നല്‍കുന്നത്. ഓരോ വോട്ടും കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍.


എന്‍ഡിഎ സഖ്യത്തിന് ലഭിക്കാത്ത ഒരു വോട്ടുപോലും നഷ്ടമാകാതിരിക്കുക, എതിര്‍ മുന്നണികളിലെ അസ്വാരസ്യങ്ങള്‍ മുതലാക്കി അധിക വോട്ടുകള്‍ സ്വന്തം ചേരിയിലേയ്ക്ക് എത്തിക്കു, ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പിക്കുക എന്നീ തന്ത്രങ്ങളിലുറച്ചാണ് ബിജെപിയുടെ പ്രചരണം മുന്നേറുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിളക്കിത്തല നായര്‍ സമുദായത്തെ സ്വാധീനിക്കാനും ടീം റെഡി

rahul mankoottathil-5

യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സമുദായമായ വിളക്കിത്തല നായര്‍ സമുദായത്തിന് നിയോജക മണ്ഡലത്തിലുള്ള വോട്ടുകള്‍ പരമാവധി സ്വാധീനിക്കാന്‍ മാത്രമായി പോലും പ്രത്യേക ടീമിനെ ബിജെപി രംഗത്തിറക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ഇവ്വിധം പഴുതുകളടച്ച് മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്‍റെ മുന്നിലുള്ള വെല്ലുവിളി.

Advertisment