Advertisment

' വാടകക്ക് ഓടിച്ചുകൊണ്ടിരുന്ന ഓട്ടോ ഉടമ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍'; പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
318084_1725420841

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്.

Advertisment

വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്‌നയില്‍ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Advertisment