New Update
/sathyam/media/media_files/kMjixG3XB6gi0hM6MN81.jpg)
പാലക്കാട്: പട്ടാമ്പിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പട്ടാമ്പി- പുലാമന്തോൾ പാതയിൽ പുതിയ റോഡിലാണ് അപകടം. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) ആണ് മരിച്ചത്.
Advertisment
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തു നിന്നു വന്ന കാർ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചു.
അപകടത്തിൽ സജ്നയുടെ ഭർത്താവ് അഷ്റഫ്, ഉമ്മ ആയിഷ എന്നിവർക്കു പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.