/sathyam/media/media_files/2024/11/05/YKx1hkC0Tgo09Yo7Nke0.jpg)
പാലക്കാട്: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന് തീരുമാനം. നടപടിയെടുത്ത് രക്തസാക്ഷി പരിവേഷം നല്‍കി സന്ദീപിന് മറ്റേതെങ്കിലും ലാവണത്തിലേയ്ക്ക് പോകാന്‍ സാഹചര്യം ഒരുക്കി നല്‍കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണയെന്നാണ് റിപ്പോര്‍ട്ട്.
സന്ദീപ് വാര്യറുമായി സിപിഎം നേതാക്കള്‍ ഇതിനോടകം സംസാരിച്ചു ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയെയും സംഘപരിവാര്‍ ആശയങ്ങളെയും തള്ളിപ്പറഞ്ഞു വന്നാല്‍ സ്വീകരിക്കാമെന്നാണ് സിപിഎം നിലപാട്.
സന്ദീപ് സിപിഎമ്മിലെത്തിയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ നിന്നും മല്‍സരിക്കാന്‍ പാര്‍ട്ടി തയ്യാറായേക്കുമെന്നും അത്തരത്തിലുള്ള ഉറപ്പുകള്‍ സന്ദീപിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃപദവികള്‍ ഒഴിഞ്ഞ് മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് ചെല്ലുമ്പോള്‍ അതിനുതക്ക പരിഗണന വേണമെന്നതാണ് സന്ദീപിനോട് അടുത്ത കേന്ദ്രങ്ങളുടെ നിലപാട്.
അതംഗീകരിക്കാന്‍ സിപിഎം തയ്യാറാണെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം കൃത്യമായ നിലപാട് സന്ദീപ് സ്വീകരിച്ചേക്കും.