വാല്‍കുളമ്പ് ജ്ഞാനോദയം ഗ്രന്ഥാലയം നവീകരിച്ച് ഇസാഫ് ബാങ്ക്

New Update
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 28.07% വര്‍ധന
പാലക്കാട്ഃ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വാല്‍കുളമ്പ് ജ്ഞാനോദയം ഗ്രന്ഥാലയത്തിന് പുതുതായി പണികഴിപ്പിച്ച റീഡിങ് റൂം ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, നാടിൻറെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്ന കെ പോള്‍ തോമസിനെ ജൻമനാട് ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജു രാജിനെ ചടങ്ങില്‍ ആദരിച്ചു.
Advertisment
Advertisment