സീനിയർ ചേംബർ പാലക്കാട് ലീജിയന് നാല് പുരസ്‌കാരങ്ങൾ

New Update
seniors

കോടഞ്ചേരിയിൽ നടന്ന സീനിയർ ചേംബർ ഇന്റർനാഷണൽ മേഖലാ സമ്മേളനത്തിൽ പാലക്കാട് ലീജിയന് നാലു പുരസ്‌കാരങ്ങൾ  ലഭിച്ചു. ഏറ്റവും മികച്ച ലീജിയൻ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത പാലക്കാട് ലീജിയൻ പ്രസിഡന്റ്‌ അഡ്വ. പി.പ്രേംനാഥിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ലീജിയനും മികച്ച സാമൂഹ്യ വികസന പരിപാടികൾക്കും ധന സമാഹാരണത്തിനുമുള്ള പുരസ്‌കാരങ്ങളുമാണ് പാലക്കാടിന് ലഭിച്ചത്. 

Advertisment

സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ് ചിത്രകുമാർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ.ജയപ്രസാദ് ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ദേശീയ പ്രസിഡന്റുമാരായ പ്രൊഫ.കെ.വർഗീസ് വൈദ്യൻ, ബി.ജയരാജൻ,   ദേശീയ വൈസ് പ്രസിഡ ന്റ് കെ.മുരളീധരൻ, ദേശീയ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് എന്നിവർ പ്രസംഗിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടു ത്തു. 

Advertisment