ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

New Update
FOUR

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്‍റെ മകൻ അദ്വിനാണ് മരിച്ചത്. 

Advertisment

ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.

Advertisment