ഒറ്റപ്പാലം: ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ. വിപിൻ ദാസിൻ്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് ടീം 10 കിലോ കഞ്ചാവുമായി തൃശൂർ ചെന്ത്രാപ്പിന്നി ചിന്ന വീട്ടിൽ അബ്ദുൽ നാസർ മകൻ നൗഫൽ (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
എറണാകുളത്ത് യൂബര്‍ ടാക്സിഡ്രൈവർ ആയി ജോലിനോക്കുന്ന പ്രതി ഒറീസയിൽ നിന്ന് എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തി കൊണ്ട് പോകവേ ആര്‍പിഎഫ് പരിശോധന കണ്ട് ഭയന്ന് ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകവേ ബസ്‌സ്റ്റാൻഡ് പരിസരത്ത് വച്ച് എക്സൈസ് പാർട്ടിയുടെ പിടിയിൽ അകപ്പെടുകയായിരുന്നു.
എഇഐ സുദർശനൻ നായർ, സിവി രാജേഷ് കുമാർ, പിഒ(ജി) ദേവകുമാർ. വി, സിഇഒ മാരായ ഹരീഷ്, ഫിറോസ്, ജാക്സൺ, കെ.ജെ.ലൂക്കോസ് എന്നിവർ ടീമിൽ ഉണ്ടായിരുന്നു.