/sathyam/media/media_files/2024/11/29/i2ZRNPlrbFn0CbDZeCBm.jpg)
ഷൊർണ്ണൂർ കുളപ്പുള്ളിയിലെ സ്വകാര്യ ലോഡ്ജ് ഉടമയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും.
ഷൊർണൂർ തോട്ടത്തിൽ ഹൗസ് മുണ്ടക്കോട്ടുകുറിശ്ശി ഷിബു മോൻ( 31) തൊഴുത്തിൽ ഹൗസ് കുഞ്ഞുകുറിച്ചി സൽമാനുൽ ഫാരിസ്(30), ചാത്തൻകുട്ടി, ഈപ്പച്ചേരി, കുറുവട്ടൂർ, വല്ലപ്പുഴ സജിമോൻ(30), എന്നിവരെ ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.ജി ഘോഷ വിവിധ വകുപ്പുകളിലായി മൂന്നര വർഷം തടവും, 5000/- രൂപ പിഴയും ശിക്ഷ വിധിച്ചു.
2021 നവംബർ രണ്ടിന് വൈകിട്ട് പരാതിക്കാരൻ ബഷീറിന്റെ ഉടമസ്ഥതയിലുള്ള കുളപ്പുള്ളിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിയ പ്രതികൾക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാൽ റൂം നൽകുവാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ ബഷീറിനെ മാരകായുധമായ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ലോഡ്ജ് മാനേജർ ഹംസയെ മർദ്ദിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
അന്നത്തെ ഷോർണൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന വനിൽകുമാർ കെ.വി രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ വിനോദ് ഓ.വി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ഒറ്റപ്പാലം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം ജയ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ച് 26 രേഖകൾ സമർപ്പിച്ചു. എ എസ് ഐ സുധീർ എം ബി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.