/sathyam/media/media_files/2024/11/30/8Dc0bXydpbaJxGTcCHi5.jpg)
പാലക്കാട്: 17 കാരിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് ഒന്നര വർഷം കഠിന തടവും, 20,000 രൂപ പിഴയും ശിക്ഷ. എലപ്പുള്ളി കോവിൽപാളയം മണികണ്ഠൻ( 37) എന്നയാൾക്കാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു ഒന്നരവർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും, പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണം.
2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോകുന്ന അതിജീവിതയ്ക്കെതിരെ നഗ്നത പ്രദർശനം നടത്തി അതിജീവിതയ്ക്ക് മാനസികാഘാതം ഉണ്ടാക്കി എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ വാളയാർ എസ്.ഐ ആയിരുന്ന ഹർഷാദ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.എസ് സി പി ഒ വിനോദ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മാരായ ടി ശോഭന, സി രമിക എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിച്ച് 15 രേഖകൾ സമർപ്പിച്ചു. ലൈസൻ ഓഫീസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.