/sathyam/media/media_files/2024/12/06/ghK6EAIdO2av7XFw9Pen.jpg)
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് പിടികൂടി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാലക്കാടും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കുള്ള ഇരിപ്പിടത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടുബാഗിൽ നിന്നും 9.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
കണ്ടെത്തിയ കഞ്ചാവ് കണ്ടുകിട്ടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകെട്ടിയ കഞ്ചാവിന് നാലര ലക്ഷത്തിലധികം രൂപ വില വരും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷ് ആർപിഎഫ് ക്രൈം ഇൻറലിജൻസ് ഭാഗം സബ് ഇൻസ്പെക്ടർ ദീപക് എ പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രൈം ഇൻ്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ പി അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, ഹെഡ് കോൺസ്റ്റബിൾ മാരായ എൻ അശോക്, അജീഷ് ഓക്കേ, അസിസ്റ്റൻറ് എക്സൈസ് ഓഫീസർ എം എൻ സുരേഷ് ബാബു എക്സൈസ് പ്രിവൻ ഓഫീസർമാരായ എ കെ അരുൺകുമാർ, കെ പ്രസാദ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കണ്ണദാസൻ എന്നിവരും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us